
അതിതീവ്ര മഴയ്ക്കു സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി മുന്നറിയിപ്പ്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 4 ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 20 വരെ അതിതീവ്ര മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു.
റെഡ് അലർട്ട് (അതിതീവ്ര മഴ)
17/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
18/07/2025: വയനാട്, കണ്ണൂർ, കാസർഗോഡ്
19/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
20/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)
17/07/2025: തൃശൂർ, പാലക്കാട്, മലപ്പുറം
18/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്
19/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം
20/07/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
21/07/2025: കണ്ണൂർ, കാസറഗോഡ്
യെലോ അലർട്ട് (ശക്തമായ മഴ)
17/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
18/07/2025: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്
19/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
20/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
21/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഇതോടൊപ്പം, ഒറ്റപ്പെട്ടയിടങ്ങളിൽ ജൂലൈ 21 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.