
ഇടിമിന്നലും ശക്തമായ കാറ്റും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
file image
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. വ്യാഴാഴ്ച (May 15) മണിക്കൂറില്‍ 50 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്. എന്നാൽ, ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ (7am -10am) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.