സിദ്ധാർഥിന്‍റെ മരണം: 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

വിദ്യാഥികളാണെന്നും തുടർ പഠനത്തിന് അവസരം നൽകണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു
High Court
High Court

കൊച്ചി: പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ നരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ജാമ്യം അനുവദിച്ചത്.

കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും അതിനാൽ കസ്റ്റഡിയിൽ ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്‍റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിക്ഷേധിച്ചിരുന്നു. വിദ്യാഥികളാണെന്നും തുടർ പഠനത്തിന് അവസരം നൽകണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

നേരത്ത സംസ്ഥാന പൊലീസിന്‍റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, റാഗിങ് തുങ്ങിയ കുറ്റങ്ങളാണ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com