
ശ്വേത മേനോൻ
കൊച്ചി: ശ്വേത മേനോന് എതിരായ കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. എറണാകുളം സിജെഎമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഹർജി ലഭിച്ച ശേഷം പൊലീസിന് കൈമാറും മുൻപ് സ്വീകരിച്ച തുടർ നടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം, എഫ്ഐആർ റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ ബുധനാഴ്ച കൊച്ചി സെൻട്രൽ പൊലീസാണ് നടിക്കെതിരേ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.