ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണം; സർക്കാരിനു നോട്ടീസ്

മെയ് 10 നാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസ് കൊല്ലപ്പെടുന്നത്
ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി  ഒരു കോടി രൂപ നൽകണം; സർക്കാരിനു നോട്ടീസ്
Updated on

കൊച്ചി: ഡോ. വന്ദനദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി.

അന്വേഷണത്തിനു ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും എല്ലാ ആശുപത്രികളിലും ഡോക്‌ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് സംരക്ഷണം നൽകാൻ മാർഗനിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

മെയ് 10 നാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ വന്ദന ദാസ് കൊല്ലപ്പെടുന്നത്. ആശുപത്രിയിൽ ചികിത്സക്കെത്തിച്ച പ്രതി ജി.സന്ദീപാണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു വന്ദന ദാസിന്‍റേത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com