യുപിഐ ഇടപാടുകളുടെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചതിൽ ഇടപെട്ട് ഹൈക്കോടതി; പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

അക്കൗണ്ട് മരവിപ്പിക്കുന്നതിന് കൃത്യമായ നിയമനടപടി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി
യുപിഐ ഇടപാടുകളുടെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചതിൽ ഇടപെട്ട്  ഹൈക്കോടതി; പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി

കൊച്ചി: യുപിഐ ഇടപാടുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന പൊലീസ് നടപടിയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. ഇത്തരത്തിൽ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ആളുകൾ എങ്ങനെ ജീവിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. യുപിഐ ഇടപാടിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട 6 പേരാണ് കോടതിയെ സമീപിച്ചത്.

അക്കൗണ്ട് മരവിപ്പിക്കുന്നതിന് കൃത്യമായ നിയമനടപടി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഈ മാസം 28 ന് പരിഗണിക്കാൻ മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com