'ഒരു നടപടിയും പാടില്ല'; വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ്
kerala High Court stays arrest of accused parents in Walayar case

'ഒരു നടപടിയും പാടില്ല'; വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Updated on

കൊച്ചി: വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി. തങ്ങളെ പ്രതിചേർത്ത സിബിഐ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കള്‍ സമർപ്പിച്ച ഹര്‍ജിയിലാണ് മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെതാണ് നിർദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്.

ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിനു ശേഷം വിശദമായ വാദം കേള്‍ക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് 6 കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. 3 കേസുകളിൽകൂടി ഇവരെ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശം. 11 വയസുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, 9 വയസുകാരിയായ ഇളയ കുഞ്ഞ് 52 ദിവസത്തെ വ്യത്യാസത്തിൽ 2017 മാർച്ച് 4നുമാണ് ജീവനൊടുക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com