

നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
file image
കൊച്ചി: നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവേ തടയണമെന്ന ഹർജിയിൽ സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും സർവേ ഫണ്ട് നൽകുന്നതിൽ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
സർക്കാരിന്‍റെ നവകേരള സർവേയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ സർവേയ്ക്കെതിരേ രണ്ട് ഹർജികൾ കോടതിയുടെ മുമ്പിലെത്തിയത്. തെരഞ്ഞെടുപ്പ് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. ഈ ഹർജിയിലാണ് കോടതി ഇടപെടൽ.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അപ്പോൾ വിശദീകരണം നൽകാനാണ് സർകകാരിനോട് നിർദേശിച്ചത്. ജനങ്ങളുടെ ആവശ്യങ്ങളറിയാൻ സർവേ നടത്തുന്നതിൽ എന്താണ് തെറ്റെന്നു ചോദിച്ച കോടതി ഇത്തരമൊരു ശ്രമത്തെ എങ്ങനെയാണ് തടയാനാവുക എന്നും ചോദിച്ചു.