ചുട്ടുപൊള്ളി കേരളം; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു.
ചുട്ടുപൊള്ളി കേരളം; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com