'അന്വേഷണത്തെ ഭയക്കുന്നത് എന്തിന്'; കെഎസ്ഐഡിസി ഹർജിയിൽ ഹൈക്കോടതി

ഹർജി ഈ മാസം 26 ന് വീണ്ടും പരിഗണിക്കും
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിfile

കൊച്ചി: എക്സാലോജിക്- സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം.

അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്നും നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുന്നത് എന്ത് കാരണത്താലാണെന്ന് കോടതി ആരാഞ്ഞു. അന്വേഷണം പേരിനു കളങ്കം വരുത്തുന്നതായി കെഎസ്എഡിസി കോടതിയെ അറിയിച്ചു. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

എക്സാലോജിക് കരാറിൽ സിഎംആർഎലിനോട് വിശദീകരണം തോടിയതിന്‍റെ പകർപ്പ് ഹാജരാക്കാൻ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. പകർപ്പ് ഹാജരാക്കാൻ സമയം വേണമെന്ന് കെഎസ്ഐഡിസി പറഞ്ഞതിനാൽ ഹർജി ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com