ഐഎസ് പ്രവർത്തകന്‍റെ ജീവപര‍്യന്തം; ശിക്ഷയിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്കാണ് ഹൈക്കോടതി ശിക്ഷ‍യിൽ ഇളവ് അനുവദിച്ചത്
kerala highcourt reduces isis member life imprisonment duration

കേരള ഹൈക്കോടതി

file

Updated on

കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തകനെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ജീവപര‍്യന്തം തടവിനു ശിക്ഷിച്ചയാൾക്ക് ഹൈക്കോടതി ശിക്ഷയിൽ ഇളവ് അനുവദിച്ചു. തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്കാണ് (അബു ജാസ്മിൻ) ജസ്റ്റിസ് വി. രാജ, വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരിടങ്ങുന്ന ബെഞ്ച് തടവ് ശിക്ഷ 10 വർഷമായി കുറച്ച് ഉത്തരവിട്ടത്.

മാനസാന്തരത്തിനുൾപ്പെടെയുള്ള സാധ‍്യത കണക്കിലെടുത്താണ് ശിക്ഷയിൽ ഇളവ് നൽകിയതെന്നാണ് കോടതി വ‍്യക്തമാക്കിയത്. ജീവപര‍്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ഉത്തരവ്.

2015ലായിരുന്നു തുർക്കി വഴി ഇറാഖിലെത്തി സുബഹാനി ഹാജ ഐഎസിൽ ചേർന്നത്. എന്നാൽ പരിശീലനത്തിനിടെ പരുക്കേൽക്കുകയും തുടർന്ന് യുദ്ധം ചെയ്യാൻ സാധിക്കാതായതോടെ നാട്ടിലേക്ക് മടങ്ങണമെന്ന് നിരന്തരമായി നിർബന്ധിക്കുകയും ചെയ്തു.

എന്നാൽ ഇ‍യാളെ ഐഎസ് ഇറാഖിലെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2015ൽ ഇന്ത‍്യയിലേക്ക് മടങ്ങിയെത്തിയ സുബഹാനി ഹാജ ജോലി ചെയ്തുവരികയായിരുന്നു. 2016ലാണ് എൻഎഐ അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com