നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം

നിലവിൽ നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്
sc
sc

ന്യൂഡൽഹി: നിയമസഭ പസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം. രാഷ്ട്രപതിക്കെതിരെയാണ് ഹർ‌ജി നൽകിയിരിക്കുന്നത്. ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്.

നിലവിൽ നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്. ചീഫ് സെക്രട്ടറിയും പേരാന്പ്ര എംഎൽഎ ടി.പി ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനു വേണ്ടി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ കൂടിയാണ് സംസ്ഥാനം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനാപരമായി തെറ്റായ കീഴ്വഴക്കമാണെന്നും സംസ്ഥാനം ഹർജിയിൽ പറയുന്നു. മാത്രമല്ല കാരണമില്ലാതെ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

Trending

No stories found.

Latest News

No stories found.