തൊഴിലാളി ക്ഷേമം: കേരളം രാജ്യത്തിനു മാതൃകയെന്ന് ജസ്റ്റിസ് ചന്ദ്രു

ജസ്റ്റിസ് ചന്ദ്രു അഭിഭാഷകനായിരുന്ന സമയത്തെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ജയ് ഭീം എന്ന സിനിമ
ജയ് ഭീം സിനിമയുടെ സെറ്റിൽ സൂര്യക്കൊപ്പം ജസ്റ്റിസ് കെ. ചന്ദ്രു.
ജയ് ഭീം സിനിമയുടെ സെറ്റിൽ സൂര്യക്കൊപ്പം ജസ്റ്റിസ് കെ. ചന്ദ്രു.FIle photo

തിരുവനന്തപുരം: തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്കു കേരളം രാജ്യത്തിനു മാതൃകയാണെന്നു ജസ്റ്റിസ് കെ. ചന്ദ്രു. ജസ്റ്റിസ് ചന്ദ്രു അഭിഭാഷകനായിരുന്ന സമയത്തെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ജയ് ഭീം എന്ന സിനിമ. അദ്ദേഹത്തിന്‍റെ വേഷം സിനിമയിൽ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു.

തൊഴിൽ നിയമങ്ങൾ നിർമിക്കുന്നതിലും നടപ്പാക്കുന്നതിലും ഒന്നാം ഇഎംഎസ് സർക്കാരിന്‍റെ കാലം തൊട്ട് കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടത് കേരളത്തോട് ചെയ്ത നീതികേട് ആണെന്നും ജസ്റ്റിസ് ചന്ദു പറഞ്ഞു. കേരളീയം സെമിനാർ പരമ്പരയുടെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ച 'കേരളത്തിലെ തൊഴിലാളികളുടെ അവകാശവും ക്ഷേമവും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com