

വീണ്ടും ഒന്നാമത്: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ. രാജ്യസഭയിൽ എ.എ. റഹീം എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിശുമരണ നിരക്കിന്‍റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്നതാണ്. കേരളത്തിലിത് 1000 കുട്ടികൾക്ക് 8 കുട്ടി എന്നതാണ്. മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാനിൽ 40, ഛത്തീസ്ഗഡിൽ 41, ഒഡീഷയിൽ 39, അസമിൽ 40 എന്നിങ്ങനെയാണ് ശിശുമരണ നിരക്ക്.
ഇടതുപക്ഷ സർക്കാരിന്‍റെ ജനപക്ഷ നയങ്ങളുടെ തുടർച്ചയാണ് ഈ നേട്ടമെന്ന് എ.എ. റഹീം പ്രതികരിച്ചു. കേരളത്തിൽ സ്ത്രീകളെയും കുട്ടികളേയും പ്രത്യേകം പരിഗണിച്ചുകൊണ്ടുള്ള സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്നും റഹീം പറഞ്ഞു.