എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളം: എം.മുകുന്ദൻ

എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു
എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളം: എം.മുകുന്ദൻ
Updated on

അമ്പലപ്പുഴ: തകഴി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനവും 12 1-ാം ജന്മദിനാഘോഷവും എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും പറ്റിയ ഏറ്റവും നല്ല സ്ഥലം കേരളമാന്നെന്ന് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജി. സുധാകരൻ അധ്യക്ഷനായിരുന്നു.

തകഴി സാഹിത്യ പുരസ്കാരം തകഴി സ്മാരക സമിതി ചെയർമാൻ ജി.സുധാകരനിൽ നിന്ന് എം.മുകുന്ദൻ ഏറ്റുവാങ്ങി. സാഹിത്യകാരന്മാർക്ക് ജീവിക്കുവാനും എഴുതുവാനും ഏറ്റവും നല്ല സ്ഥലം കേരളമാണന്ന് അദ്ദേഹം പറഞ്ഞു. കൊടി കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി . തകഴി ചെറുകഥാ പുരസ്ക്കാരത്തിൻ്റെ അവസാന റൗണ്ടിലെത്തിയ കഥാകാരന്മാരും ആലപ്പുഴയിലെ എഴുത്തുകാരുമായി അദ്ദേഹം സംവദിച്ചു.

തകഴി ചെറുകഥാ പുരസ്ക്കാരം നേടിയ കെ.വി.സുധീർ കുമാർ, ഡോ.ഷാജഹാൻ, ഷാൻ ഷൗക്കത്തലി എന്നിവർക്ക് എം.മുകുന്ദൻ പുരസ്കാരം നൽകി. ഡോ.സജിത് ഏവൂരേത്ത്, പി.ജെ.ജെ ആന്റെണി, പ്രൊഫ.എൻ.ഗോപിനാഥപിള്ള, ഡോ. ബിച്ചു എക്സ്. മലയിൽ , കെ.സി.രമേശ് കുമാർ, അംബിക ഷിബു, മിനി സുരേഷ്, എം.ജോഷ്വാ തുടങ്ങിയവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com