ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചു; ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

''പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ല''
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
Updated on

തിരുവനന്തപുരം: ജെഡിഎസ് കേരളത്തിൽ സ്വതന്ത്രമായി തുടരാൻ തീരുമാനം. ദേശീയ നേതൃത്വവുമായുള്ള ബന്ധം സംസ്ഥാന നേതൃത്വം വിചേദിച്ചതായി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം ചേർന്നതോടെയാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

പുതിയ പാർട്ടി രൂപീകരണം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങൾ പിന്നീട്. എൽജെഡി – ആർജെഡി ലയനത്തിൽ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ലെന്നും വ്യക്തമാക്കിയ മന്ത്രി ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com