ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്

സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം
T. Padmanabhan
T. Padmanabhan
Updated on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം കഥാകൃത്ത് ടി പത്മനാഭന്. സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പത്മനാഭൻ പുരസ്‌കാരത്തിന് അർഹനായത്. സംസ്ഥാന സര്‍ക്കാരിൻ്റെ പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം.

അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

കേരള പ്രഭ പുരസ്‌കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരും കേരള ശ്രീ പുരസ്‌കാരത്തിന് പുനലൂര്‍ സോമരാജന്‍ ( സാമൂഹ്യ സേവനം), വി പി ഗംഗാധരന്‍ (ആരോഗ്യം), രവി ഡി സി (വ്യവസായ - വാണിജ്യം), കെ എം ചന്ദ്രശേഖരന്‍ (സിവില്‍ സര്‍വ്വീസ്), പണ്ഡിറ്റ് രമേശ് നാരായണ്‍ (കല) എന്നിങ്ങനെയാണ് മറ്റു പുരസ്‌കാര ജേതാക്കൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com