''പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം''; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

''സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന''
കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവന|സത്യഭാമ
കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവന|സത്യഭാമ
Updated on

തൃശൂർ: സത്യഭാമയുടെ പ്രസ്താവനയേയും പ്രതികരണത്തേയും അപലപിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് പുറത്തിറക്കി.

സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണ്. കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പ്രസ്താവനയിൽ വ്യക്തമാക്കി.

''എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'', എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിനു നൽകി അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com