മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കേരളകലാമണ്ഡലം

ഇതാദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
RLV Ramakrishnan
RLV Ramakrishnan

തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കേരളകലാമണ്ഡലം. ശനിയാഴ്ച വൈകിട്ട് അഞ്ചിനു കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് അവതരണം.

സംഭവത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. ഇതാദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷകല വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ.

യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിനു പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കുന്നത്. നേരത്തെ കുടംബക്ഷേത്രത്തിലെ നൃത്താവതരണത്തിനുള്ള സുരേഷ്ഗോപിയുടെ ക്ഷണം അദ്ദേഹം നിരസിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com