Kerala
'സ്ത്രീകളെ ബാധിച്ച വിഷയം സഭ ചര്‍ച്ച ചെയ്യാത്തത് അപമാനം'; പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി
'സ്ത്രീകളെ ഇത്രത്തോളം ബാധിച്ച വിഷയം ചർച്ച ചെയ്തില്ല എന്നത് സഭയ്ക്ക് തന്നെ അപമാനമാണ്'
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. വിഷയം ഹൈക്കോടതി പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പൂക്കൽ പറഞ്ഞു.
സ്ത്രീകളെ ഇത്രത്തോളം ബാധിച്ച വിഷയം ചർച്ച ചെയ്തില്ല എന്നത് സഭയിക്ക് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ പ്രതിരോധത്തിലായതിനാലാണ് ചർച്ചയ്ക്ക് അനുമതി നൽകാത്തതെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
ബുധനാഴ്ച നടന്ന ചോദ്യോത്തര വേളയിൽ ഹേമ കമ്മിറ്റി വിഷയത്തിൽ സതീശൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2019 ലെ റിപ്പോർട്ട് സർക്കാർ മറച്ചു വച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാനാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.