കേരളത്തിന് ഇഷ്ടം വന്യമൃഗങ്ങളെ കൊല്ലാൻ; ജനങ്ങൾ വനത്തിൽ നിന്നു കുടിയിറങ്ങുന്നത് പരിഹാരമെന്ന് മേനക ഗാന്ധി

വന്യജീവി- മനുഷ്യ സംഘർഷങ്ങൾക്ക് കാരണം കേരളത്തിലെ വനം കൈയേറുന്നത്.
kerala likes to kill wild animals; maneka gandhi says the solution is to move people from the forest
മേനക ഗാന്ധി
Updated on

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തിയതിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി. കേരളത്തിന് ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെയെല്ലാം കൊല്ലാനാണ് ഇഷ്ടമെന്നും, കടുവ ദേശീയ സമ്പത്താണെന്നുമാണ് മേനക പറയുന്നത്.

നരഭേജിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്ന സർക്കാരിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും, ഇക്കാര്യത്തിൽ വ്യക്തമായ കേന്ദ്ര ഉത്തരവ് നിലവിലുണ്ടെന്നും, കേരളത്തിന്‍റെ നടപടി നിയമലംഘനമാണെന്നും മേനക വ്യക്തമാക്കിയിരുന്നു.

വന്യജീവി- മനുഷ്യ സംഘർഷങ്ങൾക്ക് കാരണം കേരളത്തിലെ വനം കൈയേറ്റമാണെന്നും, ജനങ്ങൾ കടുവയുടെ ആഹാരമായ കാട്ടുപന്നികളെ ഇല്ലാതാക്കുകയാണെനും, ജനങ്ങൾ വനത്തിൽ നിന്നു കുടിയിറങ്ങുന്നതാണ് പരിഹാരമാർഗമെന്നും മേനക പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com