kerala local body election results cpm assessed no anti government sentiment

തദ്ദേശ തെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല; രാഷ്ട്രീയ വോട്ടുകൾ അനുകൂലമെന്ന വിലയിരുത്തലിൽ സിപിഎം

cpm flag - file image

തദ്ദേശ തെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല; രാഷ്ട്രീയ വോട്ടുകൾ അനുകൂലമെന്ന വിലയിരുത്തലിൽ സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാനാണ് സിപിഎം - സിപിഐ നേതൃയോഗങ്ങൾ ചേർന്നത്
Published on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലിൽ സിപിഎം. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ടുകളും ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടാട്ടില്ല, രാഷ്ട്രീയമായി ജനം വോട്ട് ചെയ്തതിന്‍റെ കണക്കുകൾ പരിശോധിച്ചാൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീടെന്നും വിലയിരുത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാനാണ് സിപിഎം - സിപിഐ നേതൃയോഗങ്ങൾ ചേർന്നത്.

എന്നാൽ സിപിഐയുടെ വിലയിരുത്തൽ വ്യത്യസ്ഥമാണ്. സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലിലാണ് സിപഐ നേതാക്കൾക്കിടയിലുള്ളത്. എന്തൊക്കെ തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഹരിക്കുന്നുണ്ട്. ചെവ്വാഴ്ചയാണ് ഇടതുമുന്നണി യോഗം.

logo
Metro Vaartha
www.metrovaartha.com