

ക്രിസ്മസ് - പുതുവത്സര ബമ്പർ; ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് നറുക്കെടുത്തു. 20 കോടി ഒന്നാം സമ്മാനം നേടിയത് XC138455 എന്ന ടിക്കറ്റിനാണ്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്‍ററിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്.
ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. https://www.keralalotteries.com എന്ന് ലിങ്കിൽ ക്ലിക് ചെയ്ത് ഫലം അറിയാം.