മെട്രൊവാർത്ത സബ് എഡിറ്റർ നീതുവിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്

അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും എന്ന വിഷയത്തിൽ 75,000 രൂപ അടങ്ങുന്നതാണ് ഫെലോഷിപ്പ്
മെട്രൊവാർത്ത സബ് എഡിറ്റർ നീതുവിന് കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2022-23ലെ മാധ്യമ ഫെലോഷിപ്പിന് മെട്രൊ വാർത്ത സബ് എഡിറ്റർ നീതു സി സി അർഹയായി.

"അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് 75000 രൂപയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളിലെ മാധ്യമ ഇടപെടലുകൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് 2021ലെ മാധ്യമ ഫെലോഷിപ്പും നീതുവിന് ലഭിച്ചിരുന്നു.

വിവിധ വിഭാഗങ്ങളിലായി 25 പേർക്കാണ് ഫെലോഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. തോമസ് ജേക്കബ്,ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി.അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍,ഡോ. മീന ടി പിളള , ഡോ.നീതു സോന എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്ന് ഫെലോഷിപ്പുകൾ പ്രഖ്യാപിച്ച് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു.

മാര്‍ച്ച് 21 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രതിഭാസംഗമത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ മീഡിയ അക്കാഡമി സെക്രട്ടറി കെ.ജി സന്തോഷ്, പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍ തുടങ്ങിയവർ പങ്കെടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com