ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചെലവേറും; ഏപ്രിൽ 1 മുതൽ പുതുക്കിയ വാഹന നികുതി

15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്‌ട്രിക് വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനവുണ്ടായിരിക്കുന്നത്
Kerala motor vehicle tax hike from April 1st

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചെലവേറും; പുതുക്കിയ വാഹന നികുതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Updated on

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സർക്കാർ. ഏപ്രിൽ 1 മുതൽ പുതുക്കിയ വാഹന നികുതി പ്രാബല്യത്തിൽ വരും. 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കും ഇലക്‌ട്രിക് വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനവുണ്ടായിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൂന്നു ചക്രവാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും അഞ്ച് വർഷത്തേക്കുള്ള നികുതിയിൽ 450 രൂപ വർധിപ്പിച്ചു. അതു പ്രകാരം 1350 രൂപയാണ് നികുതി.

750 കിലോഗ്രാം വരെയുള്ള കാറുകളുടെ നികുതി 3200 രൂപ വർധിപ്പിച്ച് 9600 രൂപയാക്കി. 750 മുതൽ 1500 കിലോഗ്രാം വരെ ഭാരമുള്ള കാറുകൾക്ക് 4300 രൂപ വർധിപ്പിച്ച് 12,900 രൂപയാക്കി. അതിനു മുകളിൽ ഭാരമുള്ള കാറുകൾക്ക് 5300 രൂപ വർധിപ്പിച്ച് 15,900 രൂപയാക്കിയിട്ടുമുണ്ട്. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവു വന്നിട്ടുണ്ട്.

എല്ലാ ഇലക്‌ട്രിക് വാഹനങ്ങൽക്കും വിലയുടെ 5 ശതമാനമാണ് നികുതിയുണ്ടായിരുന്നത്. പിന്നീടത് പുതുക്കി 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് 5 ശതമാനവും, 20 ലക്ഷം മുതലുള്ള വാഹനങ്ങൾക്ക് 10 ശതമാനവുമായി നികുതി വർധിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com