പി​ഴ​യ​ട​യ്ക്കാ​തെ ന​ട​ന്നാ​ൽ പു​ക സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനിത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടതാണ്
പി​ഴ​യ​ട​യ്ക്കാ​തെ ന​ട​ന്നാ​ൽ
പു​ക സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ കു​ടി​ശി​ക ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്കു മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് ഡി​സം​ബ​ര്‍ 1 മു​ത​ല്‍ പു​ക പ​രി​ശോ​ധ​നാ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കൂ. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റോ​ഡ് സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കു​ന്ന​തി​നും ഇ​തേ മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​തി​നാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കും മു​ന്‍പ് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക. 15നാ​ണ് ച​ർ​ച്ച​യെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് റോ​ഡ് അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ​തി​നാ​ലാ​ണ് ഈ ​നീ​ക്ക​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ഐ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച 5 മാ​സ​ങ്ങ​ളി​ൽ റോ​ഡ​പ​ക​ട മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞു. ജൂ​ൺ മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ സം​സ്ഥാ​ന​ത്ത് 1,263 റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. 2022ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 1,669 പേ​രാ​ണ് മ​രി​ച്ച​ത്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ല്‍ 273 ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ 365 പേ​രാ​ണ് മ​രി​ച്ച​ത്.

ജൂ​ൺ 5 മു​ത​ൽ ഒ​ക്റ്റോ​ബ​ർ വ​രെ 139 കോ​ടി രൂ​പ​യി​ല​ധി​കം പി​ഴ ചു​മ​ത്താ​വു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഏ​ക​ദേ​ശം 21.5 കോ​ടി രൂ​പ ഇ​തി​ന​കം പി​ഴ​യാ​യി ല​ഭി​ച്ചു.

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​ന് ഒ​ക്റ്റോ​ബ​റി​ൽ പി​ടി​യി​ലാ​യ​വ​ർ- 21,865. സ​ഹ​യാ​ത്രി​ക​ർ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​ത്- 16,581. കാ​റി​ലെ മു​ൻ സീ​റ്റ് യാ​ത്ര​ക്കാ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​ത്- 23,296. ഡ്രൈ​വ​ർ സീ​റ്റ് ബെ​ൽ​റ്റ്‌ ധ​രി​ക്കാ​ത്ത​ത്- 25,633, മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം-662, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ ട്രി​പ്പി​ൾ റൈ​ഡ്- 698. അ​ക്കാ​ല​യ​ള​വി​ല്‍ 13 എം​പി, എം​എ​ൽ​എ വാ​ഹ​ന​ങ്ങ​ള്‍ക്ക് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത്, കെ​ല്‍ട്രോ​ണ്‍ സി​എം​ഡി നാ​രാ​യ​ണ മൂ​ര്‍ത്തി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com