ജവാനും, ഹണീബിക്കും ഇനി വലിയ വില കൊടുക്കേണ്ടി വരും: പുതിയ മദ്യ വില ഇങ്ങനെ

ജവാനും, ഹണീബിക്കും ഇനി വലിയ വില കൊടുക്കേണ്ടി വരും: പുതിയ മദ്യ വില ഇങ്ങനെ
Updated on

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യത്തിന് വില കൂട്ടിയ സാഹചര്യത്തിൽ ജനപ്രിയ ബ്രാൻഡുകൾ വാങ്ങാൻ ഇനി വലിയ വില കൊടുക്കേണ്ടി വരും. 500 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപ സെസുമാണ് കേരള ബജറ്റിൽ വർധിപ്പിച്ചത്. ഇതുവഴി 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും.

മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിക്കുന്നത്. ബവ്റിജസ് കോർപറേഷന്‍റെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം ഇങ്ങനെ:

ബ്രാൻഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റിൽ

ഡാഡിവിൽസൺ–750 എംഎൽ: 700 (680), ഓൾഡ് മങ്ക്– 1000 (980), ഹെർക്കുലീസ്– 820 (800), ജവാൻ –1000 എംഎൽ: 630 (610), ജോളി റോജർ- 1010 (990), ഒസിആർ– 690 (670), ഓഫിസേഴ്സ് ചോയ്സ്– 800 (780), നെപ്പോളിയൻ– 770 (750), മാൻഷൻ ഹൗസ്– 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ– 850 (830), എംജിഎം– 690 (670), റെമനോവ്– 920 (900).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com