നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താന്‍ നിര്‍ദേശം
kerala nipah outbreak review meeting alert in 3 district

വീണ ജോർജ്

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ, പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഈ ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്താനാണ് നിര്‍ദേശം. മൂന്ന് ജില്ലകളിലും 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചു. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിന് പൊലീസിന്‍റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും ജില്ലാ ഹൈല്‍പ്പ് ലൈനും തുറക്കും.

കലക്റ്റർമാർ നടപടികള്‍ക്ക് മേൽനോട്ടം വഹിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്‍റ് നടത്തണം. ഒരാളെയും വിട്ടു പോകാതെ കോണ്ടാക്റ്റ് ട്രേസിങ് നടത്തണം. ഇക്കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.

പാലക്കാട് പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ താത്‌കാലികമായി അടയ്ക്കാന്‍ മണ്ണാര്‍ക്കാട് എഇഒ നിര്‍ദേശം നല്‍കിയി. ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com