കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം തുടർച്ചയായ നാലാം തവണയും മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷിന്

"വിഴിഞ്ഞം നിർമാണം നിർത്തരുതെന്ന് നിയമസഭ' എന്ന റിപ്പോർട്ടിനാണ് 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന ജി, കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ്
MB Santhosh
MB Santhosh
Updated on

തിരുവനന്തപുരം: കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം തുടർച്ചയായ നാലാം തവണയും മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷിന്. മെട്രൊ വാർത്തയിൽ പ്രസിദ്ധീകരിച്ച "വിഴിഞ്ഞം നിർമാണം നിർത്തരുതെന്ന് നിയമസഭ' എന്ന റിപ്പോർട്ടിനാണ് 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന ജി, കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് ലഭിച്ചത്.

വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഈ വർഷത്തെ മാധ്യമ അവാർഡ്, ഈ വർഷത്തെ പരിസ്ഥിതി മാധ്യമ പുരസ്കാരം, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം ,റോട്ടറി ഫോർട്ട് മാധ്യമ പുരസ്കാരം എന്നിവയും സന്തോഷിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് അവസാന വർഷ ബിഎഎംഎസ് വിദ്യാർഥി എ‌സ്.പി ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്. 'ഒന്നാം മരണം' ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com