തൊഴിലില്ലായ്മ മൂലം ആത്മഹത‍്യ ചെയ്യുന്നവരുടെ പട്ടികയിൽ കേരളം നമ്പർ വൺ

ദേശീയ ക്രൈം റെക്കോഡ്സ് ബ‍്യൂറോയുടെ 2023 ലെ കണക്ക് അനുസരിച്ച് 14,234 പേരാണ് രാജ‍്യത്ത് ജീവനൊടുക്കിയത്
kerala number 1 in suicide rate among unemployment according to crime records bureau

തൊഴിലില്ലായ്മ മൂലം ആത്മഹത‍്യ ചെയ്യുന്നവരുടെ പട്ടികയിൽ കേരളം നമ്പർ വൺ

representative image

Updated on

ന‍്യൂഡൽഹി: തൊഴിലില്ലായ്മ മൂലം ആത്മഹത‍്യ ചെയ്യുന്നവരുടെ പട്ടികയിൽ കേരളം നമ്പർ വൺ. ദേശീയ ക്രൈം റെക്കോഡ്സ് ബ‍്യൂറോയുടെ 2023 ലെ കണക്ക് അനുസരിച്ച് 14,234 പേരാണ് രാജ‍്യത്ത് ജീവനൊടുക്കിയത്. ഇതിൽ 1,731 പുരുഷൻമാരും 455 പേർ സ്ത്രീകളുമടക്കം 2,191 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു.

മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും തമിഴ്നാട് മൂന്നാം സ്ഥാനത്തുമായി പട്ടികയിലുണ്ട്. മഹാരാഷ്ട്രയിൽ 2,070 പേരും തമിഴ്നാട്ടിൽ 1,601 പേരുമാണ് ആത്മഹത‍്യ ചെയ്തത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പീരിയോഡിക് ലേബർ ഫോഴ്‌സ് (പിഎൽഎഫ്എസ്) 2023 ജൂലൈ മുതൽ 2024 ജൂൺ വരെ നടത്തിയ സർവേയിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 7.2% ശതമാനം ആയിരുന്നു. 15 വയസിനും അതിനുമുകളിലും പ്രായമുള്ള വ്യക്തികളുടെ ഇടയിലാണ് സർവേ നടത്തിയത്. നിലവിൽ തെഴിൽ രഹിതരുടെ പട്ടികയിൽ കേരളം നാലാം സ്ഥാനത്താണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com