

കേരളത്തിൽ സുരക്ഷ ശക്തം.
Representative image
തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി രവതാ ചന്ദ്രശേഖർ പൊലീസിനു നിർദേശം നൽകി.
ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112 ൽ അറിയിക്കേണ്ടതാണെന്നും ഡിജിപി അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും നഗരങ്ങളിലും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.