തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സർക്കാരിന്‍റെ ഓണസമ്മാനം വർധിപ്പിച്ചു; ആനുകൂല്യം ലഭിക്കുക 5 ലക്ഷത്തിലധികം പേർക്ക്

കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തി ദിനം പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭിക്കുക
kerala onam bonus mgnregs workers

തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സർക്കാരിന്‍റെ ഓണസമ്മാനം വർധിപ്പിച്ചു; ആനുകൂല്യം ലഭിക്കുക 5 ലക്ഷത്തിലധികം പേർക്ക്

file image

Updated on

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സർക്കാർ ഓണസമ്മാനം 200 രൂപ വർധിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതോടെ 1000 രൂപയിൽ നിന്നും 1200 രൂപയിലേക്കെത്തിയതായി മന്ത്രി അറിയിച്ചു.

5,25,991 തൊഴിലാളികൾക്കാവും ഇത്തവണ ആനുകൂല്യം ലഭിക്കുക. ഇതിനായി 51.96 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവൃത്തി ദിനം പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭിക്കുക.

സംസ്ഥാന സർക്കാരിന്‍റെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6368 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപയും അനുവദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com