ക്ഷേമ പെൻഷന് 900 കോടി; കെഎസ്ആർടിസിക്കു 30 കോടി

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​തു​വ​രെ 22,250 കോ​ടി രൂ​പ ന​ൽ​കി. 64 ല​ക്ഷം പേ​രാ​ണ്‌ പെ​ൻ​ഷ​ൻ ഡാ​റ്റാ ബേ​സി​ലു​ള്ള​ത്‌
ക്ഷേമ പെൻഷന് 900 കോടി; കെഎസ്ആർടിസിക്കു 30 കോടി
Updated on

തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സ​ത്തെ സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പെ​ൻ​ഷ​ൻ നേ​രി​ട്ട്‌ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യും, അ​ല്ലാ​തെ​യു​ള്ള​വ​ർ​ക്ക്‌ ബാ​ങ്ക്‌ അ​ക്കൗ​ണ്ട് വ​ഴി​യും തു​ക ല​ഭി​ക്കും. തൊ​ള്ളാ​യി​രം കോ​ടി​യോ​ളം രൂ​പ​യാ​ണ്‌ ഇ​തി​നാ​യി മാ​റ്റി​വ​യ്‌​ക്കു​ന്ന​ത്‌.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​തു​വ​രെ 22,250 കോ​ടി രൂ​പ ന​ൽ​കി. 64 ല​ക്ഷം പേ​രാ​ണ്‌ പെ​ൻ​ഷ​ൻ ഡാ​റ്റാ ബേ​സി​ലു​ള്ള​ത്‌. മ​സ്‌​റ്റ​റി​ങ്‌ ചെ​യ്‌​തി​ട്ടു​ള്ള​വ​ർ​ക്കെ​ല്ലാം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും. മ​റ്റു​ള്ള​വ​ർ​ക്ക്‌ മ​സ്‌​റ്റ​റി​ങ്‌ പൂ​ർ​ത്തി​യാ​ക്കു​ന്ന മാ​സം ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ക്കും. കൂ​ടാ​തെ, കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി 30 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്‌​ച 70 കോ​ടി ന​ൽ​കി​യി​രു​ന്നു. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ 4833 കോ​ടി രൂ​പ​യാ​ണ്‌ കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത്‌. ഏ​ഴ​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​രു​ക​ൾ ആ​കെ 9796 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com