പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇത്തരം സ്വകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കരുത്, ചതിക്കപ്പെടും; മുന്നറിയിപ്പുമായി പൊലീസ്

അടുത്ത കാലത്തായി സാമ്പത്തിക തട്ടിപ്പു കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്
Published on

തിരുവനന്തപുരം: അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേരളാ പൊലീസ്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി അഭ്യർഥിച്ചു.

ആവശ്യമായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണം നിക്ഷേപം നടത്തുന്നതിനെതെയാണ് കേരള പൊലീസ് രംഗത്തെത്തിയത്. അടുത്ത കാലത്തായി സാമ്പത്തിക തട്ടിപ്പു കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടിയാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com