"നിയമവിരുദ്ധമായ നിർദേശങ്ങൾ ആരിൽ നിന്ന് വന്നാലും അനുസരിക്കാൻ ഒരു പൊലീസുകാരനും ബാധ്യതയില്ല"; പ്രമേയം അവതരിപ്പിച്ചു

തുടർച്ചയായി പൊലീസുകാർക്കെതിരേ ആരോപണങ്ങളും നടപടികളും വരുന്നതിനു പിന്നാലെയാണ് പൊലീസ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചത്
kerala police association criticizes disciplinary actions

"നിയമവിരുദ്ധമായ നിർദേശങ്ങൾ ആരിൽ നിന്ന് വന്നാലും അനുസരിക്കാൻ ഒരു പൊലീസുകാരനും ബാധ്യതയില്ല"; പ്രമേയം അവതരിപ്പിച്ചു

Updated on: 

കൊച്ചി: ചേരനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്ത സംഭവത്തിൽ പരോക്ഷ വിമർശനവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രമേയം അവതരിപ്പിച്ചു. പൊലീസുമേൽ തെറ്റായ ശുപാർശകളും നിർദേശങ്ങളും അനുസരിക്കാൻ സമ്മർദമുണ്ട്. എന്നാൽ നിയമവിരുദ്ധമായ നിർദേശങ്ങൾ ആരിൽ നിന്ന് വന്നാലും അനുസരിക്കാൻ ഒരു പൊലീസുകാരനും ബാധ്യതയില്ലെന്നും പ്രമേയത്തിൽ പറയുന്നു.

വ്യഴാഴ്ച കൊച്ചിയിൽ ചേർന്ന പൊലീസ് അസോസിയേഷന്‍റെ യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. തുടർച്ചയായി പൊലീസുകാർക്കെതിരേ ആരോപണങ്ങളും നടപടികളും വരുന്നതിനു പിന്നാലെയാണ് അസോസിയേഷന്‍റെ നീക്കം.

ഇത്തരം പ്രശ്നങ്ങളെ ഉദ്യോഗസ്ഥർ വിവേകത്തോടെയും സത്യസന്ധതയോടെയും നീതിബോധത്തോടെയും നിയമാനുസൃതമായി കൈകാര്യം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം കടമനിറവേറ്റുന്നവർ മാത്രം അനുഭവക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുന്നതെന്നും അസോസിയേഷൻ പ്രമേയത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളിലെ നടപടികൾ അന്ന് ശരിവച്ച് പിന്നീടത് തെറ്റായി വ്യാഖ്യാനിക്കുകയും ശിക്ഷിക്കപ്പെടുന്ന പ്രവണത ഉണ്ടാവുകയും ചെയ്യുന്നതിനെ പ്രമേയത്തിൽ വിമർശിച്ചു.