ഏറ്റുമാനൂരും പരിസരവും ഇനി കാക്കിയുടെ ക്യാമറ കണ്ണിൽ

സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ നിരീക്ഷണ ക്യാമറകള്‍ പൊലീസിനു കൈമാറി.
ഏറ്റുമാനൂരും പരിസരവും ഇനി കാക്കിയുടെ ക്യാമറ കണ്ണിൽ

കോട്ടയം: ഏറ്റുമാനൂരും പരിസരവും ഇനി കാക്കിയുടെ ക്യാമറ കണ്ണിലൂടെ നിരീക്ഷണത്തിൽ. സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ നിരീക്ഷണ ക്യാമറകള്‍ പൊലീസിനു കൈമാറി. ഇതിന്റെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ ടൗണിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.

ക്യാമറകൾ സ്ഥാപിക്കുന്നത് വഴി കുറ്റകൃത്യങ്ങൾ തടയുന്നതിനും, പൊലീസിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതും, അത്യാധുനികമാക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പത്തോളം സ്ഥലങ്ങളിലായി അമ്പതോളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങില്‍ തോമസ് ചാഴികാടൻ എം.പി, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ മറ്റു ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com