
കൊച്ചി: എളമക്കരയില്‍ ലോഡ്ജിൽ മരിച്ച നിലയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്‍റെ സംസ്‌കാരം പൊലീസ് നടത്താന്‍ തീരുമാനം.
കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറാവാത്ത വന്ന സാഹചര്യത്തിലാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. സംസ്കാരം നാളെയല്ലെങ്കില്‍ മറ്റന്നാളായി നടത്താനാണ് ആലോചന.
ഒരാഴ്ച മുന്‍പാണ് എളമക്കരയില്‍ കുഞ്ഞ് ദാരുണമായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. നിലവില്‍ കളമശേരി മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലാണ് മൃതദേഹം.
കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരളുടേതായതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്‍റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.