
തിരുവനന്തപുരം: എല്ലാ വാട്ട്സാപ്പ് കോളുകളും റെക്കോഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നു കേരള പൊലീസ്.
ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ലെന്നും പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു. രണ്ടു മൂന്ന് വർഷം മുൻപേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണെന്നും അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊലീസ് അറിയിച്ചു.