
112 സേവനം ദുരുപയോഗം ചെയ്താൽ നടപടി
തിരുവനന്തപുരം: അടിയന്തര ആവശ്യക്കാര്‍ക്ക് സേവനം ഉറപ്പുവരുത്തുന്നതിനുള്ള 112 (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) എന്ന സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടിയെടുക്കാനാണ് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ രീതിയിൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.
എന്നാൽ, പൊതുജനങ്ങളില്‍ നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ സമീപനങ്ങള്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെയാണ് ബാധിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. സഭ്യമല്ലാത്തതും അനാവശ്യവുമായ നിരവധി കോളുകളാണ് 112ലേക്ക് ദൈനംദിനം വരുന്നത്. ഇത്തരത്തില്‍ സേവനങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതിലൂടെ അടിയന്തിരസഹായം ആവശ്യപ്പെട്ട് വിളിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കേണ്ട സഹായം വൈകുന്നതിനോ നഷ്ടപ്പെടുന്നതിനോ കാരണമാകാം.
അടിയന്തിരഘട്ടങ്ങളില്‍ പൊലീസിനെ ബന്ധപ്പെടാനുള്ള ഇത്തരം സേവനങ്ങളുടെ ദുരുപയോഗം ശിക്ഷാര്‍ഹമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സംസ്ഥാന പൊലീസ് അറിയിച്ചു.