ലിങ്കുകളിലൂടെ ലഭിക്കുന്ന apk, exe ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്‍റെയും, കമ്പ്യൂട്ടറിന്‍റെയും നിയന്ത്രണം കൈക്കലാക്കാൻ സാധിക്കും
ലിങ്കുകളിലൂടെ ലഭിക്കുന്ന apk, exe ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
Updated on

തിരുവനന്തപുരം: പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റോൾ ചെയ്യുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

.apk, .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഡൗൺലോഡ് ചെയ്താൽ ചതിക്കുഴികളിൽ വീഴാന്‍ സാധ്യതയുണ്ടെന്നും സ്വയം മുൻകരുതൽ സ്വീകരിക്കണമെന്നും പൊലീസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്‍റെ പൂർ‌ണ്ണരൂപം:

കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്ന തട്ടിപ്പുകൾ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകുകയും, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തട്ടിപ്പുകാർക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടർന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരവങ്ങൾ ശേഖരിക്കാനും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും കഴിയുന്നു.

പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റൻഷനുകൾ ഉള്ള ഫയലുകൾ ഒരുകാരണവശാലും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. സ്വയം മുൻകരുതൽ സ്വീകരിക്കുന്നത് ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com