20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

2019 ജനുവരി ആയപ്പോൾ പേജ് ഒരു ലക്ഷം ഫോളോവേഴ്സിനെ നേടിയിരുന്നു.
Kerala Police FB page with 2 million followers

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

Updated on

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് 20 ലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള പൊലീസ് സേനാ എഫ്ബി പേജായും അതു മാറി. 2011 ലാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്. നിയമപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമകാലിക സംഭവങ്ങളുമായി കോർത്തിണക്കിയുള്ള പോസ്റ്റുകളിലൂടെയാണ് കേരള പോലീസിന്‍റെ എഫ്ബി പേജ് അതിവേഗം പ്രചാരം വർധിപ്പിച്ചത്.

2019 ജനുവരി ആയപ്പോൾ പേജ് ഒരു ലക്ഷം ഫോളോവേഴ്സിനെ നേടിയിരുന്നു. നിയമപാലനത്തിലും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും നവമാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ച പഠനത്തിന് കേരള പൊലീസിന്‍റെ സോഷ്യൽ മീഡിയ ഇടപെടലുകളെ മൈക്രോസോഫ്റ്റ് ഉപയോഗിച്ചിരുന്നു.

പൊലീസ് ആസ്ഥാനത്ത് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്റ്ററും പതിനൊന്ന് അംഗ ടീമുമാണ് സേനയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com