kerala police ips officers Transferred
ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 29 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 29 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി.
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. 29 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം. കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. വയനാട് എസ്പി ടി. നാരായണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.

കോട്ടയം എസ്പി കെ. കാർത്തിക്കിനെ വിജിലൻസ് ആസ്ഥാനത്ത് എസ്പിയായി നിയമിച്ചു.ആലപ്പുഴ എസ്പി ചൈത്ര തെരേസ പോൾ ആണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ.ഈ ചുമതലയിലായിരുന്ന വിവേക് കുമാർ എഐജി ആവും.

കണ്ണൂർ റൂറൽ എസ്പി ഹേമലത റാപിഡ് റെസ്പോൺസ് ആന്‍റ് റെസ്ക്യു ഫോഴ്സ് ബറ്റാലിയൻ കമാന്‍റന്‍റാവും.ഈ ചുമതലയിലായിരുന്ന ടി. ഫറാഷ് ആണ് സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് എസ്പി. സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് എസ്പിയായിരുന്ന തപോഷ് ബസുമതരിയാണ് പുതിയ വയനാട് എസ്പി.

എറണാകുളത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പി സുജിത് ദാസ് പത്തനംതിട്ട എസ്പിയായി നിയമിതനായി. പത്തനംതിട്ട എസ് പിയായിരുന്ന വി. അജിത് എഡിജിപിയുടെ സ്പെഷ്യൽ ഓഫീസറാവും. എംഎസ് പി കമാന്‍റന്‍റ് കെ.വി. സന്തോഷാണ് എക്സൈസ് വിജിലൻസ് ഓഫീസർ.തൃശൂർ ക്രൈംബ്രാഞ്ച് എസ്പി എ. എസ്. രാജു ആണ് എംഎസ് പി കമാന്‍റന്‍റ്. എൻആർഐ സെൽ എസ് പി.വി. സുനിൽകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസറാവും.

പൊലീസ് ട്രെയ്നിംഗ് കോളെജ് (പിടിസി)പ്രിൻസിപ്പൽ വി.യു. കുര്യാക്കോസാണ് എറണാകുളത്തെ പുതിയ ക്രൈംബ്രാഞ്ച് എസ് പി. എറണാകുളം മേഖല സ്പെഷ്യൽ ബ്രാഞ്ച് എസ്പി പി.എൻ. രമേഷ് കുമാർ സഹകരണ വിജിലൻസ് എസ്പിയാവും.തിരുവനന്തപുരം മേഖല സ്പെഷ്യൽ ബ്രാഞ്ച് എസ്പി എം.എസ്. സുനിലാണ് എറണാകുളത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പി. എഐജി ഡി. ശില്പയാണ് പുതിയ കാസർഗോഡ് എസ്പി. ഈ ചുമതലയിലായിരുന്ന പി. ബിജോയിയാണ് പുതിയ പിടിസി പ്രിൻസിപ്പൽ.

കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ തിരുവനന്തപുരത്തെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പിയായി നിയമിതനായി. കാഫിർ കേസ് അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു.തിരുവനന്തപുരം സിറ്റി ട്രാഫിക് ഡിസിപി പി. നിഥിൻരാജാണ് പുതിയ കോഴിക്കോട് റൂറൽ എസ്പി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്പി കെ.എസ്. ഗോപകുമാർ അഡീഷണൽ എക്സൈസ് കമ്മിഷണറാവും.ദക്ഷിണ മേഖല വിജിലൻസ് എസ്പി കെ.കെ. അജിയെ തൃശൂർ മേഖലാ സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി മാറ്റി.

കോഴിക്കോട് സിറ്റി ഡിസിപി അനുജ് പലിവൽ ആണ് കണ്ണൂർ റൂറൽ എസ്പി. ടെലികോം എസ്പി ബി.വി. വിജയഭരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം സിറ്റി ട്രാഫിക് ഡിസിപി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്‍റന്‍റ് എ. ഷാഹുൽ ഹമീദ് ആണ് കോട്ടയം എസ്പി. കെ എ പി 1 ബറ്റാലിയൻ കമാന്‍റന്‍റ് മുഹമ്മദ് നദീമുദ്ദീൻ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാന്‍റന്‍റ് ആവും.കേരള ആംഡ് വിമെൻ പൊലീസ് ബറ്റാലിയൻ കമാന്‍റന്‍റ് നകുൽ രാജേന്ദ്ര ദേശ്മുഖ് ആണ് പുതി‍യ തിരുവനന്തപുരം സിറ്റി ഡിസിപി.കെ എ പി 4 ബറ്റാലിയൻ കമാന്‍റന്‍റ് അരുൺ കെ പവിത്രൻ ആണ് പുതിയ കോഴിക്കോട് സിറ്റി ഡിസിപി. റെയ്ൽവെ എസ്പി ജെ. മഹേഷ് ആണ് കൊച്ചി ഡിസിപി.