വരാനിരിക്കുന്നത് ശബരിമല സീസൺ; നിരീക്ഷണവുമായി പൊലീസ്

പരുമല പെരുനാളും മാരാമൺ കൺവൻഷനും ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തും നടക്കാനിരിക്കുന്നു
Representative image for police alert
Representative image for police alert

കൊച്ചി: കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ സുരക്ഷ വർധിപ്പിച്ച് പൊലീസ്. ശബരിമലയിൽ മണ്ഡല മകര വിളക്ക്‌ സീസൺ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കുകയും പരുമല പെരുനാൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.

ഇവയ്ക്ക് പിന്നാലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമൺ കൺവൻഷനും ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തും എത്തും. ഇതിനിടയിൽ കുമ്പനാട് കൺവൻഷൻ ഉൾപ്പടെ ചെറുതും വലുതുമായ നിരവധി മത-ആധ്യാത്മിക പരിപാടികളുമുണ്ട്. ക്ഷേത്ര ഉത്സവങ്ങളുടെ കാലവുമാണ് വരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് കർശന നിർദേശങ്ങളുമായി പൊലീസ് എത്തുന്നത്.

കളമശേരി സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുണ്ട്. പെരുന്നാൾ പോലെയുള്ള മതപരമായ ചടങ്ങുകൾ നടക്കുന്ന പ്രധാനപ്പെട്ട ദേവാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയ മേഖലകളിലായിരുന്നു അധികവും നടന്നത്. സംശയം തോന്നിയവരെ വിശദമായി പരിശോധിക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com