kerala police team taken over missing 13 year old girl from kazhakkoottam
കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു

കഴക്കൂട്ടത്ത് നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു; ശനിയാഴ്ച തിരുവനന്തപുരത്തെത്തിക്കും

ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയ്നില്‍ നിന്നും കണ്ടെത്തിയ കുട്ടി വിശാഖപട്ടണത്ത് ആര്‍പിഎഫിന്‍റെ സംരക്ഷണയിലായിരുന്നു
Published on

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ശനിയാഴ്ച കുട്ടിയുമായി കേരള പൊലീസ് തിരുവനന്തപുരത്തേക്ക് തിരിക്കും. കുട്ടി തങ്ങളോടൊപ്പം വരാന്‍ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ്ഐ വി.എസ്. രഞ്ജിത്ത് പറഞ്ഞു.

വിശാഖപട്ടണത്ത് നിന്നാണ് 13 കാരിയെ കണ്ടെത്തിയത്. ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയ്നില്‍ നിന്നും കണ്ടെത്തിയ കുട്ടി വിശാഖപട്ടണത്ത് ആര്‍പിഎഫിന്‍റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടകവീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയ്ന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിച്ചത്. ആസാമിലെത്തി അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com