''ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധക്ക്...''

കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്
''ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധക്ക്...''

തിരുവനന്തപുരം: വേനലവധി ആരംഭിച്ചതോടെ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നതിരക്കിലാവും എല്ലാവരും. ഇത്തരക്കാർക്ക് മുന്നറിയിപ്പുമായാണ് കേരള പൊലീസിന്‍റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്. ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ. യാത്രക്ക് കാനനപാതകൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നൽകുകയാണ് കേരള പൊലീസ്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം........

അവധിക്കാലമാണ്. വിനോദയാത്രക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക. യാത്രക്ക് കാനനപാതകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വനപാലകരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണം. വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കുക. അവരുടെ നിർദേശങ്ങൾ പാലിക്കുക. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com