പാസ് വേഡ് തമാശയായി കാണരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്

സുരക്ഷിതമായ പാസ് വേഡുകൾ ഒരുക്കണമെന്നു കേരള പൊലീസ് മുന്നറിയിപ്പ്
പാസ് വേഡ് തമാശയായി കാണരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്
Updated on

പാസ് വേഡ് ഹാക്ക് ചെയ്യുന്നത് ഇപ്പോൾ പതിവാണ്. എന്നാലതിന്‍റെ പ്രത്യാഘാതങ്ങൾ വളരെ വലുതുമാണ്. ചെറുതായൊന്നു ശ്രദ്ധിച്ചാൽ സുരക്ഷിതമായ പാസ് വേഡുകൾ സൃഷ്ടിക്കാൻ സാധിക്കും. ബാങ്കിങ് ഉൾപ്പടെയുള്ള എല്ലാ ഇടപാടുകളും വിനിമയങ്ങളും സാങ്കേതികതയുടെ പ്ലാറ്റ്ഫോമിൽ ആയതുകൊണ്ടു തന്നെ പാസ് വേഡിന്‍റെ കാര്യത്തിൽ ശ്രദ്ധ പുലർത്താം.

സുരക്ഷിതമായ പാസ് വേഡുകൾ ഒരുക്കണമെന്നു കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

പാസ് വേഡ് തമാശയായി കാണരുത്:-

* പാസ് വേഡിലെ ക്യാരക്ടറുകളുടെ എണ്ണം കൂടുംതോറും പാസ് വേഡ് സ്ട്രോങ്ങ് ആയിരിക്കും. മിനിമം എട്ട് മുതൽ 12 വരെ ക്യാരക്റ്റർ ഉണ്ടായിരിക്കണം ഒരു സ്ട്രോങ്ങ് പാസ് വേഡിൽ.

* നമ്പറുകൾ, # $ % തുടങ്ങിയ സ്പെഷ്യൽ ക്യാരക്ടറുകൾ, അക്ഷരങ്ങൾ (വലുതും ചെറുതും), സ്‌പെയ്‌സ് എന്നിവ ഇടകലർത്തി പാസ്സ്‌വേർഡ് ഉണ്ടാക്കുക. ഉദാഹരണമായി Mann$_864#

* വീട്ടുപേര്, വീട്ടിലുള്ളവരുടെ പേരുകൾ, സുഹൃത്തുക്കൾ, ജന്മദിനം, ജനിച്ച വർഷം, തുടങ്ങി ഊഹിക്കാൻ കഴിയുന്ന വാക്കുകൾ ഒഴിവാക്കണം.

* മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ പറ്റാത്ത എന്നാൽ എളുപ്പമുള്ളതുമായ വാക്കുകൾ തിരഞ്ഞെടുക്കുക. അവയിൽ അക്ഷരങ്ങളും സ്പെഷ്യൽ ക്യാരക്ടറുമെല്ലാം ഇടകലർത്തുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com