കൊടും ചൂടും കൂരിരുട്ടും, ആഹാ... എന്താ ചേർച്ച; കേരളത്തിൽ 'power cut' തുടരും

തിങ്കളാഴ്ച പലയിടങ്ങളിലും രാത്രി ഒരു മണിക്കൂറോളമാണ് കറന്‍റ് പോയത്
kerala power cut continue

കൊടും ചൂടും കൂരിരുട്ടും, ആഹാ... എന്താ ചേർച്ച; കേരളത്തിൽ 'power cut' തുടരും

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ വെട്ടിലാക്കി പവർകട്ടും. തിങ്കളാഴ്ച വിവിധയിടങ്ങളിൽ രാത്രി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണമുണ്ടായി. സമാന സാഹചര്യമാണ് വരും ദിവസങ്ങളിലും ഉണ്ടാവുകയെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് നിയന്ത്രണത്തിന് കാരണം. കണക്ക് കൂട്ടിയതിനേക്കാൾ വൈദ്യുതി ആവശ്യം വന്നു.

മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞതും കെഎസ്ഇബിക്ക് ‌പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറില്ലാത്തതുമാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com