വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്
kerala power cut sunny joseph

വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

ai image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും നിയന്ത്രണങ്ങള്‍ തുടരുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി വ്യാഴാഴ്ച മുതല്‍ 'പവര്‍കട്ട് അലര്‍ട്ട്' സംവിധാനം നിലവില്‍ വരുമെന്നും വൈകീട്ടോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏകോപനമില്ലായ്മയാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് മുന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായി. ദീര്‍ഘകാല കരാര്‍ നഷ്ടമായതും ഇതിന്‍റെ ഭാഗമാണ്. അത് സമ്മതിച്ചതിന് പ്രത്യേകം നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

logo
Metro Vaartha
www.metrovaartha.com