ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഒരു സംഘടന സമരത്തിൽ നിന്നും പിന്മാറിയിരുന്നു
kerala private bus strike

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കുമായി മുന്നോട്ടെന്ന് സംഘചനകൾ. മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഒരു വിഭാഗം സമരത്തിൽ നിന്നും പിന്മാറിയിരുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫോറമാണ് പിന്മാറിയത്.

എന്നാൽ, സമരവുമായി മുന്നോട്ടു പോകാനാണ് മറ്റു സംഘടനകളുടെ തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com