ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും
kerala psc last grade exam rescheduled to august 22

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

Updated on

തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും. ഉച്ചക്ക് ശേഷമുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് രാവിലെത്തെ പരീക്ഷക്ക് ആലപ്പുഴയിൽ നൽകിയത്.

ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയായിരുന്നു റദ്ദാക്കിയത്. ചോദ്യചോർച്ച പിഎസ് സിയുടെ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കുന്നുണ്ട്.

കൂടാതെ, പത്താം തരം പൊതു പ്രാഥമിക പരീക്ഷ (രണ്ടാം ഘട്ടം) ഇതേദിവസം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.05 വരെ നടക്കും. ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്‍റ് പരീക്ഷ നവംബർ 21-ലേക്ക് മാറ്റി വെച്ചു.

മുൻപ് ഇത് ഓഗസ്റ്റ് 22-ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൂടാതെ,2026 ജനുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ വിവിധ വകുപ്പുതല പരീക്ഷകളുടെ ഫലം പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ജയിച്ചവർ പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.അടിയന്തിരമായി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് ഓഗസ്റ്റ് 20 വരെ (ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ) ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രവും ഐഡി കാർഡും സഹിതം പിഎസ്‌സി ആസ്ഥാന ഓഫീസിലെത്തി നേരിട്ട് കൈപ്പറ്റാം.

logo
Metro Vaartha
www.metrovaartha.com